ഷാർജ വിമാനത്താവള യാത്രക്കാർക്ക് ഇനി വീട്ടിലിരുന്ന് ചെക്ക് ഇൻ ചെയ്യാം; ക്യൂ നിൽക്കേണ്ടതില്ല
ഷാർജ: ഷാർജ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർക്ക് ഇനി വീട്ടിലോ, ഹോട്ടലിലോ, ഓഫീസിലോ ഇരുന്ന് ചെക്ക് ഇൻ നടപടികൾ പൂർത്തിയാക്കാം. ഇതിനായി വിമാനത്താവള അതോറിറ്റി പുതിയ ‘ഹോം ചെക്ക് ഇൻ’ സേവനം ആരംഭിച്ചു. ഈ സേവനം ഉപയോഗിക്കുന്ന യാത്രക്കാർക്ക് വിമാനത്താവളത്തിലെ ചെക്ക്-ഇൻ കൗണ്ടറുകളിലെ ക്യൂ ഒഴിവാക്കി നേരിട്ട് പാസ്പോർട്ട് കൺട്രോൾ വിഭാഗത്തിലേക്ക് പ്രവേശിക്കാമെന്ന് അധികൃതർ വ്യക്തമാക്കി. ‘ഹോം ചെക്ക് ഇൻ’ ആപ്പ് വഴിയോ, www.sharjahairport.ae എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴിയോ, 800 745 424 എന്ന…