യുഎഇയിൽ പൊടിക്കാറ്റ് ശക്തമാകുന്നു, താപനില കുറയും; കാലാവസ്ഥാ മുന്നറിയിപ്പുമായി അധികൃതർ

ദുബായ്: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ പൊടിക്കാറ്റ് ശക്തമായതിനെ തുടർന്ന് അധികൃതർ സുരക്ഷാ മുന്നറിയിപ്പ് നൽകി. എമിറേറ്റ്സ് ഹെൽത്ത് സർവീസസ് (ഇഎച്ച്എസ്) ആണ് പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയത്.

ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവർ പൊടിക്കാറ്റുള്ള സമയങ്ങളിൽ തുറന്ന സ്ഥലങ്ങൾ ഒഴിവാക്കണമെന്ന് ഇഎച്ച്എസ് പ്രത്യേകം നിർദ്ദേശിച്ചു. പൊടിപടലങ്ങൾ വീടുകളിലേക്ക് പ്രവേശിക്കാതിരിക്കാൻ വാതിലുകളും ജനലുകളും അടച്ചിടണമെന്നും അറിയിപ്പുണ്ട്.

സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ:

  • ശക്തമായ കാറ്റിലും ദൂരക്കാഴ്ച കുറയുന്ന സമയങ്ങളിലും അനാവശ്യ യാത്രകൾ ഒഴിവാക്കുക.
  • പുറത്തിറങ്ങേണ്ടി വന്നാൽ മാസ്ക് ധരിക്കുകയോ നനഞ്ഞ തുണികൊണ്ട് വായും മൂക്കും മൂടുകയോ ചെയ്യണം.
  • വാഹനമോടിക്കുമ്പോൾ ഗ്ലാസുകൾ താഴ്ത്തരുത്.

അതേസമയം, ഇന്ന് രാജ്യത്ത് പലയിടത്തും മഴയ്ക്ക് സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു. രാജ്യത്തിന്റെ വടക്കൻ, കിഴക്കൻ പ്രദേശങ്ങളിൽ പൊടിക്കാറ്റ് കൂടുതൽ ശക്തമാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. പടിഞ്ഞാറൻ തീരപ്രദേശങ്ങളിലും ദ്വീപുകളിലും ഭാഗികമായോ പൂർണ്ണമായോ മേഘാവൃതമായിരിക്കും.

ഈ ആഴ്ച തണുപ്പോടെയായിരിക്കും ആരംഭിക്കുകയെന്നും താപനിലയിൽ കുറവുണ്ടാകുമെന്നും കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നു. കാറ്റിന്റെ വേഗത മണിക്കൂറിൽ 10 മുതൽ 20 കിലോമീറ്റർ വരെയും ചിലപ്പോൾ 30 കിലോമീറ്റർ വരെയും എത്താം. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ ശാന്തമായിരിക്കും.

പ്രതീക്ഷിക്കുന്ന കുറഞ്ഞ താപനില:

  • അബുദാബി: 22°C
  • ദുബായ്: 23°C
  • ഷാർജ: 19°C

UAE Weather Alert: Strong Dust Storms to Reduce Visibility, Temperatures to Drop

UAE: Authorities have issued a weather and health warning as strong dust storms are impacting various parts of the UAE. The Emirates Health Services (EHS) has urged residents to take precautionary measures.

The EHS specifically advised individuals with respiratory illnesses to avoid open areas during the dust storm. Residents are also instructed to keep doors and windows closed to prevent dust from entering homes.

Health & Safety Guidelines:

  • Avoid travel during strong winds and periods of low visibility.
  • If going outside is necessary, wear a protective mask or cover the nose and mouth with a damp cloth.
  • Keep car windows closed while driving.

The National Centre of Meteorology (NCM) has also issued an alert, stating that there is a possibility of rain in some areas today. The dust storms are expected to be most intense in the northern and eastern regions of the country.

The NCM forecast indicates that western coastal and island areas will experience partly to fully cloudy skies. The week is expected to begin with cooler weather as a noticeable drop in temperature is anticipated.

Winds are forecast to be light to moderate (10-20 km/h), potentially gusting up to 30 km/h, shifting from southeasterly to northwesterly. Sea conditions in the Arabian Gulf and Oman Sea are expected to be calm.

Expected Low Temperatures:

  • Abu Dhabi: 22°C
  • Dubai: 23°C
  • Sharjah: 19°C