സ്വിറ്റ്സർലൻഡിലേക്ക് പോകാനിരിക്കെ പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി

ദുബായ്: അടൂർ മംഗലശ്ശേരി സ്വദേശിയായ പ്രവാസി മലയാളി സാജു അലക്സ് (42) ദുബായിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.

ദുബായ് ഐക്കിയയിൽ (IKEA) സീനിയർ ജീവനക്കാരനായിരുന്നു. ഇന്ന് (ഞായറാഴ്ച) രാവിലെ ഔദ്യോഗിക ആവശ്യങ്ങൾക്കായി സ്വിറ്റ്സർലൻഡിലേക്ക് യാത്രതിരിക്കാനിരിക്കെയായിരുന്നു അപ്രതീക്ഷിത വിയോഗം.

ശനിയാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ സാജുവിന് നെഞ്ചുവേദനയും അസ്വസ്ഥതയും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.

മംഗലശ്ശേരിൽ പരേതനായ അലക്സിന്റെയും ലീലാമ്മയുടെയും മകനാണ് സാജു അലക്സ്. സ്വപ്നയാണ് ഭാര്യ.


Malayali Expat in Dubai Passes Away Hours Before Official Switzerland Trip

DUBAI: In a tragic turn of events, Saju Alex (42), a Malayali expatriate hailing from Adoor, has passed away in Dubai due to a heart attack.

Saju was a senior employee at IKEA, Dubai. The sudden demise occurred just hours before he was scheduled to travel to Switzerland for an official company engagement this morning.

According to sources, Saju returned home from work on Saturday night when he began experiencing severe chest pain and discomfort. He was immediately taken for medical treatment but unfortunately passed away.

Saju Alex is the son of the late Alex and Leelamma of the Mangalassery family in Adoor. He is survived by his wife, Swapna.