സ്വിറ്റ്സർലൻഡിലേക്ക് പോകാനിരിക്കെ പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി

ദുബായ്: അടൂർ മംഗലശ്ശേരി സ്വദേശിയായ പ്രവാസി മലയാളി സാജു അലക്സ് (42) ദുബായിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ദുബായ് ഐക്കിയയിൽ (IKEA) സീനിയർ ജീവനക്കാരനായിരുന്നു. ഇന്ന് (ഞായറാഴ്ച) രാവിലെ ഔദ്യോഗിക ആവശ്യങ്ങൾക്കായി സ്വിറ്റ്സർലൻഡിലേക്ക് യാത്രതിരിക്കാനിരിക്കെയായിരുന്നു അപ്രതീക്ഷിത വിയോഗം. ശനിയാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ സാജുവിന് നെഞ്ചുവേദനയും അസ്വസ്ഥതയും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. മംഗലശ്ശേരിൽ പരേതനായ അലക്സിന്റെയും ലീലാമ്മയുടെയും മകനാണ് സാജു അലക്സ്. സ്വപ്നയാണ് ഭാര്യ. Malayali Expat in Dubai Passes…

Read More

യുഎഇയിൽ പൊടിക്കാറ്റ് ശക്തമാകുന്നു, താപനില കുറയും; കാലാവസ്ഥാ മുന്നറിയിപ്പുമായി അധികൃതർ

ദുബായ്: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ പൊടിക്കാറ്റ് ശക്തമായതിനെ തുടർന്ന് അധികൃതർ സുരക്ഷാ മുന്നറിയിപ്പ് നൽകി. എമിറേറ്റ്സ് ഹെൽത്ത് സർവീസസ് (ഇഎച്ച്എസ്) ആണ് പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവർ പൊടിക്കാറ്റുള്ള സമയങ്ങളിൽ തുറന്ന സ്ഥലങ്ങൾ ഒഴിവാക്കണമെന്ന് ഇഎച്ച്എസ് പ്രത്യേകം നിർദ്ദേശിച്ചു. പൊടിപടലങ്ങൾ വീടുകളിലേക്ക് പ്രവേശിക്കാതിരിക്കാൻ വാതിലുകളും ജനലുകളും അടച്ചിടണമെന്നും അറിയിപ്പുണ്ട്. സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ: അതേസമയം, ഇന്ന് രാജ്യത്ത് പലയിടത്തും മഴയ്ക്ക് സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു. രാജ്യത്തിന്റെ വടക്കൻ, കിഴക്കൻ പ്രദേശങ്ങളിൽ…

Read More