norka care

പ്രവാസികൾക്കായി ‘നോർക്ക കെയർ’ ഇൻഷുറൻസ്: അപേക്ഷാ തീയതി നവംബർ 30 വരെ നീട്ടി; 15 ലക്ഷം രൂപയുടെ കവറേജ്

തിരുവനന്തപുരം: പ്രവാസി കേരളീയരുടെ ക്ഷേമം ലക്ഷ്യമിട്ട് കേരള സർക്കാർ ‘നോർക്ക കെയർ’ എന്ന പേരിൽ പുതിയ സമഗ്ര ഇൻഷുറൻസ് പദ്ധതിക്ക് തുടക്കം കുറിച്ചു. ഈ പോളിസിയിൽ ചേരുന്നതിനുള്ള അവസാന തീയതി നവംബർ 30, 2025 വരെ നീട്ടി. ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ഈ പദ്ധതി, ലോക കേരള സഭ ഉൾപ്പെടെയുള്ള പ്രവാസി വേദികൾ ദീർഘകാലമായി ഉന്നയിച്ചിരുന്ന ആവശ്യമാണ്. നോർക്ക കെയർ വഴി 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും 10 ലക്ഷം…

Read More

സ്വിറ്റ്സർലൻഡിലേക്ക് പോകാനിരിക്കെ പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി

ദുബായ്: അടൂർ മംഗലശ്ശേരി സ്വദേശിയായ പ്രവാസി മലയാളി സാജു അലക്സ് (42) ദുബായിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ദുബായ് ഐക്കിയയിൽ (IKEA) സീനിയർ ജീവനക്കാരനായിരുന്നു. ഇന്ന് (ഞായറാഴ്ച) രാവിലെ ഔദ്യോഗിക ആവശ്യങ്ങൾക്കായി സ്വിറ്റ്സർലൻഡിലേക്ക് യാത്രതിരിക്കാനിരിക്കെയായിരുന്നു അപ്രതീക്ഷിത വിയോഗം. ശനിയാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ സാജുവിന് നെഞ്ചുവേദനയും അസ്വസ്ഥതയും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. മംഗലശ്ശേരിൽ പരേതനായ അലക്സിന്റെയും ലീലാമ്മയുടെയും മകനാണ് സാജു അലക്സ്. സ്വപ്നയാണ് ഭാര്യ. Malayali Expat in Dubai Passes…

Read More

സൗദി-ഇന്ത്യ 2026 ഹജ്ജ് കരാറിൽ ഒപ്പുവെച്ചു; ഇന്ത്യയുടെ ക്വാട്ടയിൽ മാറ്റമില്ല

റിയാദ്: 2026-ലെ ഹജ്ജ് തീർത്ഥാടനത്തിനായുള്ള ഉഭയകക്ഷി കരാറിൽ സൗദി അറേബ്യയും ഇന്ത്യയും ഒപ്പുവെച്ചു. ജിദ്ദയിൽ ഞായറാഴ്ച നടന്ന ചടങ്ങിൽ സൗദി ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് ബിൻ ഫൗസാൻ അൽ റബിഅയും ഇന്ത്യൻ പാർലമെന്ററി കാര്യ-ന്യൂനപക്ഷ ക്ഷേമ മന്ത്രി കിരൺ റിജിജുവും കരാറിൽ ഒപ്പുവെച്ചു. കരാർ പ്രകാരം, ഈ വർഷവും ഇന്ത്യയുടെ ഹജ്ജ് ക്വാട്ടയിൽ മാറ്റമുണ്ടാവില്ല. കഴിഞ്ഞ വർഷത്തിന് സമാനമായി 1,75,025 തീർത്ഥാടകർക്ക് ഇന്ത്യയിൽ നിന്ന് ഹജ്ജിനെത്താൻ അവസരമുണ്ടാകും. ഇന്ത്യൻ തീർത്ഥാടകർക്കുള്ള താമസം, ഗതാഗതം, ആരോഗ്യ…

Read More